അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) പുറത്തുവിട്ട 2026 ഏപ്രിലിലെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രകാരം നാമമാത്ര ജി ഡി പി അടിസ്ഥാനത്തില്‍ ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി
ലോകത്തെ ഏറ്റവും വലിയ അഞ്ച് സമ്പദ്വ്യവസ്ഥകളുടെ പട്ടികയില്‍ നിന്നാണ് ഇന്ത്യ ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു കാലമായി രൂപയുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവാണ് ഈ റാങ്കിംഗ് മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ അമേരിക്ക 30 ട്രില്യണ്‍ ഡോളറിലധികം മൂല്യവുമായി ഒന്നാം സ്ഥാനത്തും ചൈന 19-20 ട്രില്യണ്‍ ഡോളറുമായി രണ്ടാം സ്ഥാനത്തുമാണ്. ......
തന്റെ പിതാവ് വീരപ്പൻ ജനിച്ചുവളർന്ന, അദ്ദേഹത്തിന്റെ ജീവിതത്തിന് അടിത്തറ പാകിയ മണ്ണിലേക്ക് വോട്ടഭ്യർത്ഥിച്ചെത്തിയ മകൾക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് നാട്ടുകാർ നൽകുന്നത്. വൈകാരികമായ ബന്ധവും രാഷ്ട്രീയ പാരമ്പര്യവും ഒരുപോലെ ചർച്ചയാകുന്ന ഈ തിരഞ്ഞെടുപ്പിൽ, പിതാവിന്റെ പിൻഗാമിയെന്ന നിലയിൽ വലിയ വിജയപ്രതീക്ഷയിലാണ് സ്ഥാനാർത്ഥി.
വാർധക്യസഹജമായ അവശതകൾക്കിടയിലും തങ്ങൾക്ക് പ്രിയപ്പെട്ട വീരപ്പന്റെ മകളെ കാണാൻ നിരവധി മുതിർന്ന വോട്ടർമാരാണ് നേരിട്ടെത്തുന്നത്. ......
കർണാടകയില്‍ നിന്നുള്ള ബിജെപി പ്രവർത്തകൻ എസ്. വിഘ്നേഷ് ശിശിർ നല്കിയ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതി നിർദേശം.പൗരത്വത്തെക്കുറിച്ച് ലഭിച്ച പരാതിയില്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ എല്ലാ രേഖകളും ഫയലുകളും ഹാജരാക്കാൻ അലഹബാദ് ഹൈക്കോടതി ലക്നൗ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു.
രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് ഹർജിക്കാരൻ്റെ അവകാശവാദം.രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഘ്നേഷ് ശിശിർ ലക്നൗ വിചാരണ കോടതിയെ സമീപിച്ചിരുന്നു. ......
ന്യൂഡൽഹി: ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണവും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ ആവശ്യമായ ഭൂരിപക്ഷം നേടാനാകാതെ പരാജയപ്പെട്ടു. ബില്ലുകൾക്ക് അനുകൂലമായി 278 എംപിമാർ വോട്ട് ചെയ്തപ്പോൾ, 211 പേർ എതിർത്ത് നിലപാട് സ്വീകരിച്ചു. ......
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുമ്പ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത് അസാധാരണമല്ലെന്ന് കെ സുധാകരൻ എംപി. അത് കോൺഗ്രസിന്റെ പതിവ് രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും കെ. ......
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിയെ നേരിട്ട് പേരെടുത്ത് പറയാതെ “ബാലാകോട്ടിലെ ജാലവിദ്യക്കാരൻ” എന്നാണ് രാഹുൽ ഗാന്ധി പരിഹസിച്ചത്. ......
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ പിൻസീറ്റിൽ ഒരു യുവതി. അതും മുൻ സീറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരിക്കവെ.......
ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും, ഈ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി പിന്നോട്ടടിപ്പിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. ......
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് വിദ്യാർഥി ദീക്ഷ ദുബെ ആണ് മരിച്ചത്.
ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഫോണ്‍ വിളിച്ചിട്ട് ദീക്ഷ എടുക്കാത്തതിനെത്തുടർന്ന് മറ്റു വിദ്യാർഥികള്‍ മുറിയുടെ വാതിലില്‍ ഏറെ നേരം തട്ടിവിളിച്ചു. പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. ......
ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും 33% വനിതാ സംവരണം ലക്ഷ്യമിടുന്ന ചരിത്രപരമായ ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ വോട്ടെടുപ്പിന് എത്തും. മണ്ഡല പുനർനിർണയവുമായി ബില്ലിനെ ബന്ധിപ്പിക്കുന്നതിനെച്ചൊല്ലി പ്രതിപക്ഷം കടുത്ത എതിർപ്പ് ഉയർത്തുന്ന സാഹചര്യത്തിൽ, വോട്ടെടുപ്പ് ഫലം സസ്പെൻസായി തുടരുകയാണ്. ......